---
title: "ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കും; ബസ്സുടമകൾ "
english_title: "Private bus service will be suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16515/private-bus-service-will-be-suspended"
published_at: "2021-12-17T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc380e18b39_images (40).jpeg"
keywords: []
---

# ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കും; ബസ്സുടമകൾ 

> **Lead Summary:** സർക്കാർ നൽകിയ വാഗ് ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകൾ. ചാർജ് വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകൾ ആരോപിച്ചു. വിദ്യാർഥികൾക്ക് ചാർജിളവ് നൽകണമെങ്കിൽ നികുതി കുറക്കണം. അല്ലെങ്കിൽ ഡീസൽ സബ് സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.

## Article Content

സർക്കാർ നൽകിയ വാഗ് ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകൾ. ചാർജ് വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകൾ ആരോപിച്ചു. വിദ്യാർഥികൾക്ക് ചാർജിളവ് നൽകണമെങ്കിൽ നികുതി കുറക്കണം. അല്ലെങ്കിൽ ഡീസൽ സബ് സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.

നേരത്തെ സർക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ എട്ട് ദിവസം സമയം നൽകുകയാണെന്നും ബസുടമകൾ അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്പതുമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിന് ഗതാഗതമന്ത്രി ചർച്ചക്ക് വിളിച്ച് 18നുള്ളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിൻറ അടിസ്ഥാനത്തിലാണ് അന്ന് സമരം മാറ്റിവെച്ചത്. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുകൾ നിരത്തുകളിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതമാകുന്നത്. ഡീസൽ വില വർധന കാരണം തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ ബസുകൾ അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഉടമകൾ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16515/private-bus-service-will-be-suspended)