---
title: "കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു"
english_title: "Commencement of various projects at Kottiyoor Temple using Kifby Fund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16516/Commencement-of-various-projects-at-Kottiyoor-Temple-using-Kifby-Fund"
published_at: "2021-12-17T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc3965b4121_IMG-20211217-WA0027.jpg"
keywords: []
---

# കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു

> **Lead Summary:**  കൊട്ടിയൂർ:കിഫ്ബിയുടെ ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു.സ്റ്റേജ്,കാർ പാർക്കിംഗ്,സ്‌നാന ഘട്ടത്തിലേക്കുള്ള നടപാത കരിങ്കൽ പാകി സ്ര്ടീറ്റ് ലൈറ്റ്,ഊട്ടുപുര,അടുക്കള എന്നിവയാണ് നിർമ്മിക്കുന്നത്.ഇതിൽ സ്റ്റേജിനു ചുറ്റുമുള്ള സ്ഥലത്ത് ഇന്റർലോക്കും പതിക്കും.

## Article Content

 കൊട്ടിയൂർ:കിഫ്ബിയുടെ ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു.സ്റ്റേജ്,കാർ പാർക്കിംഗ്,സ്‌നാന ഘട്ടത്തിലേക്കുള്ള നടപാത കരിങ്കൽ പാകി സ്ര്ടീറ്റ് ലൈറ്റ്,ഊട്ടുപുര,അടുക്കള എന്നിവയാണ് നിർമ്മിക്കുന്നത്.ഇതിൽ സ്റ്റേജിനു ചുറ്റുമുള്ള സ്ഥലത്ത് ഇന്റർലോക്കും പതിക്കും.

എറണാകുളത്തുള്ള റൂബീക്ക് പ്രജക്ട് മാനേജ്‌മെന്റ് കമ്പനിയാണ് നിർമ്മാണ ചുമതലയേറ്റടുത്തിരിക്കുന്നത്. കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി ബോർഡ് അംഗങ്ങളായ തിട്ടയിൽ നാരായണൻ നായർ,എകിസ്‌ക്യൂട്ടീവ് ഓഫീസർ കെ.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16516/Commencement-of-various-projects-at-Kottiyoor-Temple-using-Kifby-Fund)