---
title: "മുടങ്ങിക്കിടക്കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക: ഐ എന്‍ ടി യു സി വയനാട്"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165241/pension"
published_at: "2023-11-26T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563046165111_IMG-20231126-WA0006.jpg"
keywords: []
---

# മുടങ്ങിക്കിടക്കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക: ഐ എന്‍ ടി യു സി വയനാട്

> **Lead Summary:** **കല്‍പ്പറ്റ** : ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃയോഗം ജില്ലാ ഓഫീസില്‍ ചേര്‍ന്നു. സംസ്ഥാന ട്രഷറര്‍ പി.ജോണ്‍ പഴേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കല്‍പ്പറ്റ** : ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃയോഗം ജില്ലാ ഓഫീസില്‍ ചേര്‍ന്നു. സംസ്ഥാന ട്രഷറര്‍ പി.ജോണ്‍ പഴേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജെ. റോയി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷാജന്‍ ജോസഫ്, പി.വി. എല്‍ദോ, സി.പി. മാത്യൂ, എ.വി.മുഹമ്മദാലി, എ.പി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165241/pension)