---
title: "എം.ഡി.എം.എയുമായി യുവാവ് പിടിയിൽ"
english_title: "Mdma young man caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165243/mdma-young-man-caught"
published_at: "2023-11-26T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656305843eaf2_IMG-20231126-WA0007.jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

> **Lead Summary:**  **വൈത്തിരി**: വിൽപ്പനക്ക് സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ, വാരാമ്പറ്റ, പുളിക്കൽ വീട്ടിൽ പി.എം. ജിഷ്ണുവിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

 **വൈത്തിരി**: വിൽപ്പനക്ക് സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ, വാരാമ്പറ്റ, പുളിക്കൽ വീട്ടിൽ പി.എം. ജിഷ്ണുവിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

25.11.2023 രാത്രി 12 മണിയോടെയാണ് പഴയ വൈത്തിരി റോഡിന് സമീപം വെച്ച് ഇയാളെ പിടികൂടുന്നത്. 12.450 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

എസ്.ഐ. കെ.എം. സന്തോഷ്‌മോൻ, ഗ്രേഡ് എസ്.ഐ എച്ച്. അഷ്‌റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165243/mdma-young-man-caught)