---
title: "കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസും- അനീമിയ സ്ക്രീനിങ്ങും നടന്നു"
english_title: "Girls health awareness "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165246/girls-health-awareness"
published_at: "2023-11-26T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65630691cd582_IMG-20231126-WA0008.jpg"
keywords: []
---

# കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസും- അനീമിയ സ്ക്രീനിങ്ങും നടന്നു

> **Lead Summary:** **പട്ടുവം**: വനിത- ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ 'ബേഠീ ബച്ചാ വോ ബേഠീ പഠാവോ' പദ്ധതിയിൽ പട്ടുവം ഗ്രാമ പഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സും അനീമയ സ്ക്രീനിഗും നടന്നു മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

**പട്ടുവം**: വനിത- ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ 'ബേഠീ ബച്ചാ വോ ബേഠീ പഠാവോ' പദ്ധതിയിൽ പട്ടുവം ഗ്രാമ പഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സും അനീമയ സ്ക്രീനിഗും നടന്നു മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് വനിതാ ശിശു വികസന പദ്ധതി ഓഫീസർ രേണുക പാറയിൽ സംസാരിച്ചു.

പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോ: രശ്മി മാത്യു 'ആർത്തവ ശുചിത്വ 'ത്തെ കുറിച്ച് ക്ലാസ്സെടുത്തു.തളിപ്പറമ്പ് ഐ സി ഡി എസ് സൂപ്രവൈസർ കെ പങ്കജാക്ഷി സ്വാഗതവും ഇ മിനിമോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165246/girls-health-awareness)