---
title: "പായം കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക്- പഞ്ചായത്ത് തല സമാപനം നടന്നു "
english_title: "Payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165299/payam"
published_at: "2023-11-26T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65634a442a1c4_Screenshot_2023-11-26-19-03-19-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പായം കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക്- പഞ്ചായത്ത് തല സമാപനം നടന്നു 

> **Lead Summary:**  **പായം**: സി ഡി എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ തിരികെ സ്കൂൾ പരിപാടി പഞ്ചായത്ത് തല സമാപനം മാടത്തിൽ സി എം ഐ സ്കൂളിൽ വെച്ച് നടന്നു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

## Article Content

 **പായം**: സി ഡി എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ തിരികെ സ്കൂൾ പരിപാടി പഞ്ചായത്ത് തല സമാപനം മാടത്തിൽ സി എം ഐ സ്കൂളിൽ വെച്ച് നടന്നു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി. സാജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ സ്മിതാ രജിത്ത്, സിഡിഎസ് മെമ്പർമാരായ സി. മനീഷ, അജിതാ രവീന്ദ്രൻ, ലിന, സജിന കുമാരി, വി. രമണി, സി എം ഐ സ്കൂൾ മനേജർ ഫാ. ജോസ് ചൂരകുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം വിനോദ് കുമാർ, പഞ്ചായത്ത് അംഗം അനിൽ എം കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165299/payam)