---
title: "ബസില്‍ യുവതിയെ ശല്യപ്പെടുത്തി; പൊലീസുകാരന് സസ്‌പെൻഷൻ"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165318/suspended"
published_at: "2023-11-26T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563622cf29fd_n5599596321701011905779942aeb3d2dfb50e121d01b194dec7c7cad9b8e8ec83e9119ea98952d0c640c14.jpg"
keywords: []
---

# ബസില്‍ യുവതിയെ ശല്യപ്പെടുത്തി; പൊലീസുകാരന് സസ്‌പെൻഷൻ

> **Lead Summary:** **തൊടുപുഴ: **സ്വകാര്യ ബസില്‍ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനെയാണ് സസ്‌പെൻഡ് ചെയ്തത്. അജാസിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി. ഇന്നലെയാണ് സ്വകാര്യ ബസില്‍ വെച്ച്‌ ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.

## Article Content

**തൊടുപുഴ: **സ്വകാര്യ ബസില്‍ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനെയാണ് സസ്‌പെൻഡ് ചെയ്തത്. അജാസിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി. ഇന്നലെയാണ് സ്വകാര്യ ബസില്‍ വെച്ച്‌ ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.

പൊൻകുന്നം സ്റ്റാൻഡില്‍ നിന്നും യുവതി കയറിയ മുണ്ടക്കയത്തേയ്ക്കുള്ള ബസില്‍ അജാസ് മോൻ കയറുകയായിരുന്നു. തൊട്ടുപിന്നിലെ സീറ്റിലിരുന്നു ശല്യം തുടങ്ങിയതോടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിവരം അറിയിച്ചു. 

യാത്രയ്ക്കിടെ ഭര്‍ത്താവെത്തി ഇതേ ബസില്‍ വഴിയില്‍ നിന്നും കയറി. വീണ്ടും ശല്യം ചെയ്തതോടെ യുവതി പ്രതികരിച്ചു.

ഇതോടെ ബസില്‍ യുവതിയുടെ ഭര്‍ത്താവും അജാസ് മോനും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ഭര്‍ത്താവ് പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച്‌ ബസ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോള്‍ പൊലീസ് അജാസ് മോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165318/suspended)