---
title: "ചാലിയാറില്‍ ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍"
english_title: "Checking "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165325/checking"
published_at: "2023-11-26T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65636b333b47a_n55996461617010142484692346b52e017c3d02f6e49070905464689f2143b7db967d761f862875c88e5139.jpg"
keywords: []
---

# ചാലിയാറില്‍ ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍

> **Lead Summary:** **കോഴിക്കോട്: **ചാലിയാറില്‍ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

## Article Content

**കോഴിക്കോട്: **ചാലിയാറില്‍ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതിനിടയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്‌സും വാഴക്കാട് പൊലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165325/checking)