---
title: "നവകേരളസദസ്സിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ"
english_title: "T sidique mla "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165327/t-sidique-mla"
published_at: "2023-11-26T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65636f865fa75_IMG-20231126-WA0009.jpg"
keywords: []
---

# നവകേരളസദസ്സിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ

> **Lead Summary:** **കൽപ്പറ്റ:** പിണറായി സർക്കാർ വയനാട്ടിൽ നടത്തിയ നവകേരള സദസ്സിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. നാല്പതിനായിരം അപേക്ഷ ലഭിച്ച ഒരാളെ പോലും നേരിട്ട് കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ലന്നും വയനാടിനെ പാടെ അവഗണിച്ച 'ഇതുപോലൊരു മന്ത്രി സഭ ചരിത്രത്തിലുണ്ടായിട്ടില്ലന്നും ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.

## Article Content

**കൽപ്പറ്റ:** പിണറായി സർക്കാർ വയനാട്ടിൽ നടത്തിയ നവകേരള സദസ്സിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. നാല്പതിനായിരം അപേക്ഷ ലഭിച്ച ഒരാളെ പോലും നേരിട്ട് കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ലന്നും വയനാടിനെ പാടെ അവഗണിച്ച 'ഇതുപോലൊരു മന്ത്രി സഭ ചരിത്രത്തിലുണ്ടായിട്ടില്ലന്നും ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന നവ കേരളസദസ് വെറും പ്രഹസനം മാത്രമാണെന്ന് അഡ്വ. ടി സിദ്ദിഖ് എം എ ൽ.എ. മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ആയിരക്കണക്കിന് പരാതികൾ പരിഹരിച്ച, ലക്ഷക്കണക്കിന് ആളുകൾക്ക് സഹായം എത്തിച്ച ജനസമ്പർക്ക പരിപാടിയെ വില്ലേജ് ഓഫീസർ ചെയ്യേണ്ട പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് പറഞ്ഞ് പ്രചരണം നടത്തിയവര് ഇന്ന് നടത്തുന്ന നവകേരള സദസ് വെറും ടൂർ പ്രോഗ്രാം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഐ എൻ. ടി യു സി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു പരാതിയും നേരിട്ട് സ്വീകരിക്കുന്നില്ല. വിവിധ കേന്ദ്രങ്ങളിൽ നിന്നും നല്കിയ പരാതികള്ക്ക് ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ലെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. സര്ക്കാർ പ്രഖ്യാപിച്ച വയനാട് പാക്കേജും, തോട്ടം തൊഴിലാളികള്ക്കുള്ള ഭവനപദ്ധതിയും സംബന്ധിച്ച് ഇപ്പോൾ ഒരു മിണ്ടാട്ടവുമില്ല. ഉമ്മൻചാണ്ടി സര്ക്കാർ കൊണ്ടുവന്ന മെഡിക്കല് കോളേജ് മാനന്തവാടിയിലേക്ക് കൊണ്ടുപോയി.

എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സര്ക്കാർ സമ്പൂർണ പരാജയമാണെന്നും, ജില്ലാ ആശുപത്രിക്കായി യു ഡി എഫ് സര്ക്കാർ നിർമ്മിച്ച കെട്ടിടങ്ങളാണ് ഇപ്പോഴും അവിടെയുള്ളതെന്നും സിദ്ധിഖ് പറഞ്ഞു. നവകേരള സദസുമായി എത്തുന്ന മുഖ്യമന്ത്രി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മിണ്ടുന്നില്ല. തൊഴിലാളി വർഗത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന സി പി എം ഭരിക്കുമ്പോൾ തോട്ടം തൊഴിലാളികളുടെ വേതനവർധനവിന്റെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. തോട്ടംതൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നായ ഭവനപദ്ധതിയുടെ കാര്യത്തിൽ സര്ക്കാർ മൗനത്തിലാണ്.

ലേബർ ഓഫീസുകളിൽ വീടിനായുള്ള അപേക്ഷകള് കെട്ടികിടക്കാന് തുടങ്ങിയിട്ട് വര്ഷങ്ങളായി. എന്നാൽ ഇതൊന്നും സര്ക്കാരിന്റെ പരിഗണനയില് പോലുമില്ല. വയനാടിന്റെ കാതലായ പ്രശ്‌നങ്ങളിലൊന്നും ഒരിടപെടലും സര്ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. രാഹുൽ ഗാന്ധി എം പിയുടെ ഇടപെടൽ മൂലം വിനോദസഞ്ചാരമേഖലയില് സുപ്രധാനസ്ഥാനമാണ് ഇന്ന് വയനാട്ടിലുള്ളത്. എന്നാൽ ചുരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ ഈ സര്ക്കാരിന് സാധിക്കുന്നില്ല. സ്ഥലം വിട്ടുകിട്ടിയിട്ടും വളവുകളില് പ്രവൃത്തി നടത്താന് സാധിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു.

ഐ എന് ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആർ . ചന്ദ്രശേഖരൻ ,ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ , പി കെ ജയലക്ഷ്മി, കെ.എൽ. പൗലോസ്, അഡ്വ.എൻ. കെ വർഗീസ്, ടി ജെ ഐസക്, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ , സി ജയപ്രസാദ്, പി എൻ. ശിവൻ , മോഹന്ദാസ് കോട്ടക്കൊല്ലി, കെ എം വർഗീസ്, ശ്രീനിവാസൻ തൊവരിമല, നജീബ് കരണി, എ എം നിഷാന്ത്, ജിനി തോമസ്, ഗിരീഷ് കല്പ്പറ്റ, നജീബ് പിണങ്ങോട്, കെ യു മാനു, എ പി കുര്യാക്കോസ്, ഒ ഭാസ്്കരൻ , ബേബി തുരുത്തിയില്, സി എ ഗോപി, ആർ. ഉണ്ണികൃഷ്ണന്, കെ കെ രാജേന്ദ്രൻ , സിസി തങ്കച്ചൻ, താരിഖ് കടവൻ , അരുണ് ദേവ്, ഹർഷൽ കോണാടൻ, കെ അജിത, എൻ. എസ് ബിന്ദു, മായ പ്രദീപ്, ആയിഷ പള്ളിയാൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165327/t-sidique-mla)