---
title: "പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ  തല അറ്റുപോയ സംഭവം; കെ എസ് ആർ ടി സി ഡ്രൈവർക്ക് തടവു ശിക്ഷ "
english_title: "Koytiyoor ksrtc accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16536/koytiyoor-ksrtc-accident"
published_at: "2021-12-17T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc4a98ef9f7_images.png"
keywords: []
---

# പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ  തല അറ്റുപോയ സംഭവം; കെ എസ് ആർ ടി സി ഡ്രൈവർക്ക് തടവു ശിക്ഷ 

> **Lead Summary:** കൊട്ടിയൂർ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യവെ, റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവറെ കോടതി ശിക്ഷിച്ചു.

## Article Content

കൊട്ടിയൂർ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യവെ, റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവറെ കോടതി ശിക്ഷിച്ചു.

മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എഫ്. ഷിജു മൂന്നുമാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

തമിഴ്നാട് ഗൂഡല്ലൂർ പുത്തൂർ എച്ചംവയലിലെ സിബി ജയറാമാ(13)ണ് മരിച്ചത്. 2017 ഏപ്രിൽ 26-ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം.

തല പുറത്തേയ്ക്കിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൽഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു.

കേളകം സി.ഐ. ആയിരുന്ന പി.ടി. പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. ഷീജ മോഹൻരാജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16536/koytiyoor-ksrtc-accident)