---
title: "കുനൂർ ഹെലികോപ്ടർ അപകടം: പ്രദീപിന്റെ കുടുംബത്തിന് ധന സഹായവും ജോലിയും "
english_title: "Financial assistance and employment for Pradeep's family"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16538/Financial-assistance-and-employment-for-Pradeep's-family"
published_at: "2021-12-17T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc4bd1f1b14_Screenshot_20211217_140454.jpg"
keywords: []
---

# കുനൂർ ഹെലികോപ്ടർ അപകടം: പ്രദീപിന്റെ കുടുംബത്തിന് ധന സഹായവും ജോലിയും 

> **Lead Summary:** തൃശ്ശൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജവാൻ എ പ്രദീപിന്റെ കുടുംബത്തിന് സർക്കാർ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രദീപിന്റെ ഭാര്യക്ക് ക്ലാസ് 3 ലോ അതിനു മുകളിലോ ഉള്ള തസ്തികയിൽ നിയമനം നൽകും. തൃശൂർ ജില്ലയിൽ തന്നെ നിയമനം നൽകും. തുക നിശ്ചയിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ കുടുബാം​ഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

തൃശ്ശൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജവാൻ എ പ്രദീപിന്റെ കുടുംബത്തിന് സർക്കാർ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രദീപിന്റെ ഭാര്യക്ക് ക്ലാസ് 3 ലോ അതിനു മുകളിലോ ഉള്ള തസ്തികയിൽ നിയമനം നൽകും. തൃശൂർ ജില്ലയിൽ തന്നെ നിയമനം നൽകും. തുക നിശ്ചയിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ കുടുബാം​ഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള മന്ത്രി സഭ തീരുമാനം അദ്ദേഹം കുടുംബാം​ഗങ്ങളെ രേഖാമൂലം അറിയിച്ചു.ഭാര്യക്ക് ജോലി നൽകുന്നതിന് പുറമേ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പ്രദീപിന്റെ അച്ഛന് ചികിത്സാ സഹായമായി 3 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോ​ഗം തീരുമാനമെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16538/Financial-assistance-and-employment-for-Pradeep's-family)