---
title: "#Kanichar | കർഷക പ്രജകളുടെ ശവത്തിൽ ചവിട്ടി അന്തനായ രാജാവ് രാജ്യം ചുറ്റുന്നു : ജിബിൻ ജെയ്സൺ "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165401/kanichar"
published_at: "2023-11-27T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656435800d509_Picsart_23-11-27_11-47-04-556.jpg"
keywords: []
---

# #Kanichar | കർഷക പ്രജകളുടെ ശവത്തിൽ ചവിട്ടി അന്തനായ രാജാവ് രാജ്യം ചുറ്റുന്നു : ജിബിൻ ജെയ്സൺ 

> **Lead Summary:** **കണിച്ചാർ** : ജപ്തി നോട്ടീസ് വന്നതിനെത്തുടർന്ന് കണ്ണൂർ കണിച്ചാറിലെ ക്ഷീരകർഷകനും പൊതുപ്രവർത്തകനുമായ എം. ആർ ആൽബർട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കവേയാണ്, കർഷക പ്രജകളുടെ ശവത്തിൽ ചവിട്ടി അന്തനായ രാജാവ് രാജ്യം ചുറ്റുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ ആരോപണമുന്നയിച്ചത്.

## Article Content

**കണിച്ചാർ** : ജപ്തി നോട്ടീസ് വന്നതിനെത്തുടർന്ന് കണ്ണൂർ കണിച്ചാറിലെ ക്ഷീരകർഷകനും പൊതുപ്രവർത്തകനുമായ എം. ആർ ആൽബർട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കവേയാണ്, കർഷക പ്രജകളുടെ ശവത്തിൽ ചവിട്ടി അന്തനായ രാജാവ് രാജ്യം ചുറ്റുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ ആരോപണമുന്നയിച്ചത്.

കൊളക്കാടിലെ കാപ്പാട് ക്ഷീരസംഘം മുൻ പ്രസിഡന്റായ എം.ആർ ആൽബർട്ടിന് കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് പേരാവൂർ ബ്രാഞ്ചിൽനിന്ന് ജപ്തി നോട്ടീസ് വന്നത്. തുടർന്ന് ഇന്ന് പുലർച്ചെ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പേരാവൂർ രശ്മി ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165401/kanichar)