---
title: "#Kannur airport | കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി"
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165412/kannur-airport"
published_at: "2023-11-27T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65643f67c7a96_Screenshot_2023-11-27-12-30-07-99_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Kannur airport | കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ:** വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ നാദാപുരം സ്വദേശി അബ്ദുൽ റഹിമാണ് പിടിയിലായത്.

## Article Content

**കണ്ണൂർ:** വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ നാദാപുരം സ്വദേശി അബ്ദുൽ റഹിമാണ് പിടിയിലായത്.

ഇയാളിൽ നിന്ന് 984 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഉരുളകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165412/kannur-airport)