---
title: "ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165430/thaliparamba"
published_at: "2023-11-27T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564507be905f_IMG-20231127-WA0046.jpg"
keywords: []
---

# ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ്**: ഹ്യൂമൻ റൈറ്റ്സ് മിഷൻ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ്**: ഹ്യൂമൻ റൈറ്റ്സ് മിഷൻ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് തളിപ്പറമ്പിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും, ജീവകാരുണ്യ ഫണ്ട് വിതരണ ഉദ്ഘാടനവും, ജില്ലാതാല മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചത്. എ ഗോപാലൻ അധ്യക്ഷത വഹിച്ചു. അനീഷ് രാമചന്ദ്രൻ, അജീഷ് മൈക്കിൾ, സവിത ഏഴോം, എം ലത, പ്രീത, റിജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165430/thaliparamba)