---
title: "നവകേരള സദസില്‍ പങ്കെടുത്തു; ഡിസിസി അംഗത്തിന് സസ്പെൻഷൻ"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165495/suspended"
published_at: "2023-11-27T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656498bba2868_n5602246941701091436644f81ecd59301c21e5d1a7d67df7f1194120e93000db3091cf222f0f63195a2ecc.jpg"
keywords: []
---

# നവകേരള സദസില്‍ പങ്കെടുത്തു; ഡിസിസി അംഗത്തിന് സസ്പെൻഷൻ

> **Lead Summary:** **മലപ്പുറം:** നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ. മലപ്പുറം ഡിസിസി അംഗം എ.പി. മൊയ്‌തീനെതിരെയാണ് നടപടി. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്‍റ് വിശദീകരിച്ചു. തിരൂരില്‍ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ.പി. മൊയ്‌തീൻ പങ്കെടുത്തത്. തുടര്‍ന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച്‌ പാര്‍ട്ടി ഉത്തരവിറക്കുകയായിരുന്നു. 

## Article Content

**മലപ്പുറം:** നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ. മലപ്പുറം ഡിസിസി അംഗം എ.പി. മൊയ്‌തീനെതിരെയാണ് നടപടി. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്‍റ് വിശദീകരിച്ചു. തിരൂരില്‍ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ.പി. മൊയ്‌തീൻ പങ്കെടുത്തത്. തുടര്‍ന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച്‌ പാര്‍ട്ടി ഉത്തരവിറക്കുകയായിരുന്നു. 

അതേസമയം, നവകേരള സദസില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരേ കോണ്‍ഗ്രസും ലീഗും പ്രതികാര നടപടിയെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ നാടിന്‍റെ പൊതുവികാരത്തിനൊപ്പം ചേര്‍ന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165495/suspended)