---
title: "വ്യാജ രേഖ നല്‍കി ഭവനനിര്‍മാണ പദ്ധതിയില്‍ നിന്ന് പണം കൈപ്പറ്റി, വീട് നിര്‍മിച്ചില്ല: തടവും പിഴയും"
english_title: "Project "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165526/project"
published_at: "2023-11-27T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564b656a2006_n56026852817010990845270d161173772eefa6e634303e5e949294537bf03416bb5a93aad21a3756ec147f.jpg"
keywords: []
---

# വ്യാജ രേഖ നല്‍കി ഭവനനിര്‍മാണ പദ്ധതിയില്‍ നിന്ന് പണം കൈപ്പറ്റി, വീട് നിര്‍മിച്ചില്ല: തടവും പിഴയും

> **Lead Summary:** **തൊടുപുഴ:** ഭവനനിര്‍മാണ പദ്ധതിയില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം വീട് നിര്‍മിക്കാതെയിരുന്ന ആള്‍ക്ക് ശിക്ഷ. ആറ് മാസം തടവും 2000 രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ നിവാസിയായ മുരുകനാണ് ശിക്ഷിക്കപ്പെട്ടത്. 

## Article Content

**തൊടുപുഴ:** ഭവനനിര്‍മാണ പദ്ധതിയില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം വീട് നിര്‍മിക്കാതെയിരുന്ന ആള്‍ക്ക് ശിക്ഷ. ആറ് മാസം തടവും 2000 രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ നിവാസിയായ മുരുകനാണ് ശിക്ഷിക്കപ്പെട്ടത്. 

1998-2003 കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ ഗോള്‍ഡൻ ജൂബിലി മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. വ്യാജ രേഖകള്‍ നല്‍കി മുരുകൻ വീട് വയ്ക്കുന്നതിനുള്ള വ്യാജ രേഖകള്‍ ഹാജരാക്കുകയായിരുന്നു. 34,300 രൂപയാണ് പദ്ധതിപ്രകാരം ഗ്രാന്റ് കൈപ്പറ്റിയത്. ശേഷം വീട് വയ്ക്കാതെ പണം തിരിമറി നടത്തുകയായിരുന്നു. ഈ കേസിലാണ് പ്രതിയായ മുരുകൻ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്.

ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം രാധാകൃഷ്ണൻ നായരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്. ബാലചന്ദ്രൻ നായര്‍ വി വിജയൻ, ജോണ്‍സൻ ജോസഫ്, കെ വി ജോസഫ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത. വി.എ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165526/project)