---
title: "ഇരിട്ടിയിൽ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165539/arrested"
published_at: "2023-11-27T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564c7306d34c_PicsArt_11-27-10.09.25.jpg"
keywords: []
---

# ഇരിട്ടിയിൽ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി പിടിയിൽ

> **Lead Summary:** **ഇരിട്ടി:** ഒരാഴ്ച മുൻപ് ഇരിട്ടി മാടത്തിലെ മീൻ മാർക്കറ്റിൽ മീൻ മാർക്കറ്റിലെ കട കുത്തിത്തുറന്ന് 50000 രൂപ മോഷ്ടിച്ച കേസിലെ പ്രതി പേരാവൂർ സ്വദേശി കൂരക്കനാൽ മത്തായി നെ ഇരിട്ടി പോലീസ് അറ്റസ്റ്റ് ചെയ്തു. സിസിടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അന്നുതന്നെ തിരിച്ചറിയിരുന്നു എങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ ഏറെ ശ്രമകരമായ അന്വേഷണത്തിന് ഒടുവിലാണ് ഇരിട്ടി ജബ്ബാർ കടവിൽ വെച്ച് പോലീസ് പിടിയിൽ ആകുന്നത്.

## Article Content

**ഇരിട്ടി:** ഒരാഴ്ച മുൻപ് ഇരിട്ടി മാടത്തിലെ മീൻ മാർക്കറ്റിൽ മീൻ മാർക്കറ്റിലെ കട കുത്തിത്തുറന്ന് 50000 രൂപ മോഷ്ടിച്ച കേസിലെ പ്രതി പേരാവൂർ സ്വദേശി കൂരക്കനാൽ മത്തായി നെ ഇരിട്ടി പോലീസ് അറ്റസ്റ്റ് ചെയ്തു. സിസിടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അന്നുതന്നെ തിരിച്ചറിയിരുന്നു എങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ ഏറെ ശ്രമകരമായ അന്വേഷണത്തിന് ഒടുവിലാണ് ഇരിട്ടി ജബ്ബാർ കടവിൽ വെച്ച് പോലീസ് പിടിയിൽ ആകുന്നത്.

മോഷണത്തിന് ശേഷം മൂകാംബികയിലേക്ക് കടന്നുകളഞ്ഞ പ്രതി മോഷ്ട്ടിച്ച പണം തീർന്ന ശേഷം വീണ്ടും തിരിച്ചെത്തിയതായി വിവരം ലഭിച്ച പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി അറസ്റ്റിൽ ആകുന്നത്. ജില്ലയിലെ 15 ഓളം കളവുകേസിൽ പ്രതിയാണ് അറസ്റ്റിലായ മത്തായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇരിട്ടി സി ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ മാരായ റെജി സ്കറിയ, എൻ. വിപിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോജു സെബാസ്റ്റ്യൻ, ഷിജോയ്, ബിനിൽ എന്നിവരും അംഗങ്ങളായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165539/arrested)