---
title: "പെരുമ്പാവൂരിൽ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി"
english_title: "Students missing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165542/students-missing"
published_at: "2023-11-27T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564ca56b3973_n5602813901701104051603ae115b74bdc2601396e67b84d70240b5bb70310a732cabf5312da53f97705946.jpg"
keywords: []
---

# പെരുമ്പാവൂരിൽ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി

> **Lead Summary:** **കൊച്ചി: **രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്ബാവൂരില്‍ നിന്നാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്ബാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അലേഖ നിഖില ലക്ഷ്മി എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂള്‍ യൂണിഫോമിലാണ്.

## Article Content

**കൊച്ചി: **രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്ബാവൂരില്‍ നിന്നാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്ബാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അലേഖ നിഖില ലക്ഷ്മി എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂള്‍ യൂണിഫോമിലാണ്.

ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂള്‍ വിട്ടത്. എന്നാല്‍ ഏറെ വൈകിയും കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165542/students-missing)