---
title: "പാനൂരിൽ പ്രാർത്ഥന തെറ്റായി ചൊല്ലിയ വിദ്യാർത്ഥിയെ മർദ്ദിച്ച് അധ്യാപകൻ ; കേസെടുത്ത് പൊലീസ്"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165647/panoor"
published_at: "2023-11-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65659b736fc3d_IMG-20231128-WA0034.jpg"
keywords: []
---

# പാനൂരിൽ പ്രാർത്ഥന തെറ്റായി ചൊല്ലിയ വിദ്യാർത്ഥിയെ മർദ്ദിച്ച് അധ്യാപകൻ ; കേസെടുത്ത് പൊലീസ്

> **Lead Summary:** **പാനൂർ** : പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്‌.

## Article Content

**പാനൂർ** : പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്‌.

പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 20 നായിരുന്നു സംഭവം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കളോട് കുട്ടി പറഞ്ഞു. ഇന്നലെയാണ് പാനൂർ പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165647/panoor)