---
title: "മൈതാനപള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കടലിൽ വീണുമരിച്ചു"
english_title: "The fisherman fell into the sea and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16567/The-fisherman-fell-into-the-sea-and-died"
published_at: "2021-12-17T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc696698197_IMG-20211217-WA0051.jpg"
keywords: []
---

# മൈതാനപള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കടലിൽ വീണുമരിച്ചു

> **Lead Summary:** കണ്ണൂർ: മൈതാനപള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കടലിൽ വീണുമരിച്ചു. കുറുവ സ്വദേശി മുനീർ ആണ് മരിച്ചത്. ഇന്നലെ രാവിലെ വലയെറിയുന്ന സമയത്ത് വല കുടുങ്ങി കടലിലേക്ക് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മൈതാനപള്ളിക്കും കടലായിക്കും ഇടയിലുള്ള അഴിമുഖത്താണ് സംഭവം.

## Article Content

കണ്ണൂർ: മൈതാനപള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കടലിൽ വീണുമരിച്ചു. കുറുവ സ്വദേശി മുനീർ ആണ് മരിച്ചത്. ഇന്നലെ രാവിലെ വലയെറിയുന്ന സമയത്ത് വല കുടുങ്ങി കടലിലേക്ക് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മൈതാനപള്ളിക്കും കടലായിക്കും ഇടയിലുള്ള അഴിമുഖത്താണ് സംഭവം.

അഴിമുഖം വൃത്തിയാക്കാനെത്തിയ കോർപറേഷൻ ജീവനക്കാരാണ് മുനീർ കടലിലേക്ക് വീഴുന്നത് കണ്ടത്. ഉടൻ ജെസിബിയും മറ്റും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു മുനീർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16567/The-fisherman-fell-into-the-sea-and-died)