---
title: "പെരുമ്പാവൂരിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് ട്രെയിനില്‍ നിന്ന്"
english_title: "Missing case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165710/missing-case"
published_at: "2023-11-28T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565e6bd9d6a4_n5602813901701104051603ae115b74bdc2601396e67b84d70240b5bb70310a732cabf5312da53f97705946.jpg"
keywords: []
---

# പെരുമ്പാവൂരിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് ട്രെയിനില്‍ നിന്ന്

> **Lead Summary:** **കൊച്ചി: **പെരുമ്ബാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് കണ്ണൂരില്‍ നിന്ന്. രാത്രി 12.30 ഓടെ ട്രെയിനില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെരുമ്ബാവൂര്‍ പൊലീസ് കണ്ണൂരിലെത്തി പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചു. 

## Article Content

**കൊച്ചി: **പെരുമ്ബാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് കണ്ണൂരില്‍ നിന്ന്. രാത്രി 12.30 ഓടെ ട്രെയിനില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെരുമ്ബാവൂര്‍ പൊലീസ് കണ്ണൂരിലെത്തി പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചു. 

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം പെണ്‍കുട്ടികളെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കുമെന്നാണ് വിവരം. പെരുമ്ബാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്. 

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവര്‍ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. പെണ്‍കുട്ടി കൂട്ടുകാരിയെയും ഒപ്പംകൂട്ടുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165710/missing-case)