---
title: "എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165713/arrested"
published_at: "2023-11-28T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ea3b00969_PicsArt_11-28-06.50.50.jpg"
keywords: []
---

# എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** **മീനങ്ങാടി: **വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്ത് നടത്തിയ പരിശോധനയിൽ 28. 42 ഗ്രാം എംഡിഎംഎയുമായി മുട്ടിൽ കൊറ്റൻ കുളങ്ങര വീട്ടിൽ വിനീഷ് എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

**മീനങ്ങാടി: **വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്ത് നടത്തിയ പരിശോധനയിൽ 28. 42 ഗ്രാം എംഡിഎംഎയുമായി മുട്ടിൽ കൊറ്റൻ കുളങ്ങര വീട്ടിൽ വിനീഷ് എന്നയാളെ അറസ്റ്റ് ചെയ്തു.

വയനാട് മുട്ടിൽ സ്വദേശിയായ ഇയാൾ . ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വാങ്ങി വയനാട്ടിൽ എത്തിച്ച് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ചില്ലറ വിൽപന നടത്തുകയാണ് ചെയ്യുന്നത്. പരിശോധനക്ക് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബാബുരാജ്, പ്രിവൻറീവ് ഓഫീസർമാരായ ജി. അനിൽകുമാർ , സി.വി ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ. എസ് അനീഷ് , നിക്കോളാസ് ജോസ് , ദിനീഷ്. എം. എസ് ഡ്രൈവർ പ്രസാദ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165713/arrested)