---
title: "ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165717/governor"
published_at: "2023-11-28T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ecffb9f5b_n560524710170117851780206f9b94a75bae04394a8347eb15d7f0f300c816c8997c38be880cbf9d6bcaa99.jpg"
keywords: []
---

# ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍

> **Lead Summary:** **തിരുവനന്തപുരം:** നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളില്‍ ഒപ്പിടാൻ വൈകുന്നത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാൻസലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടത്. ഒരു വര്‍ഷത്തോളമായി രാജ്ഭവല്‍ ഇരുന്ന എട്ട് ബില്ലുകളില്‍ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ ഇന്ന് രാഷ്ട്രപതിയുടെ തീരുമാനത്തിനായി വിട്ടത്. 

## Article Content

**തിരുവനന്തപുരം:** നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളില്‍ ഒപ്പിടാൻ വൈകുന്നത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാൻസലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടത്. ഒരു വര്‍ഷത്തോളമായി രാജ്ഭവല്‍ ഇരുന്ന എട്ട് ബില്ലുകളില്‍ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ ഇന്ന് രാഷ്ട്രപതിയുടെ തീരുമാനത്തിനായി വിട്ടത്. 

അതേസമയം പൊതുജന ആരോഗ്യ ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. ബില്ലില്‍ തീരുമാനമെടുക്കാൻ വൈകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

> ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും "എത്രയും വേഗം' എന്ന നിര്‍വചനത്തിന് സമയപരിധി നിശ്ചയിക്കണം എന്നുമാണ് കേരളത്തിന്‍റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165717/governor)