---
title: "ജ്വല്ലറി മാനേജര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165721/suicide"
published_at: "2023-11-28T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ee5d4f1f5_n56049859017011788869760c9d33ff09967e39292152d02370ce36f2ec0fa2e4258f282a8b450186421dd3.jpg"
keywords: []
---

# ജ്വല്ലറി മാനേജര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

> **Lead Summary:** **ഗുരുവായൂര്‍: **ജ്വല്ലറി മാനേജരായ മധ്യവയസ്കനെ ഗുരുവായൂരിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര്‍ സ്വദേശി പ്രസാദത്തില്‍ രവീന്ദ്രൻ ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

## Article Content

**ഗുരുവായൂര്‍: **ജ്വല്ലറി മാനേജരായ മധ്യവയസ്കനെ ഗുരുവായൂരിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര്‍ സ്വദേശി പ്രസാദത്തില്‍ രവീന്ദ്രൻ ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

പൊൻകുന്നത്ത് പ്രവര്‍ത്തിക്കുന്ന ദൈവസഹായം ജ്വല്ലറിയിലെ മാനേജര്‍ കം അക്കൗണ്ടന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍. ഗുരുവായൂരിലെ ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കഴിഞ്ഞ രാത്രിയാണ് ഇയാള്‍ മുറിയെടുത്തത്.

ഇന്ന് പുലര്‍ച്ചെ ലോഡ്ജ് ജീവനക്കാരൻ മുറി കുറ്റിയിടാതെ ചാരിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് ലോഡ്ജില്‍ എത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165721/suicide)