---
title: "എടൂരിൽ കാട്ട് പന്നിയുടെ ആക്രമണത്തിൽ ആദിവാസിക്ക് ഗുരുതര പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165735/injury"
published_at: "2023-11-28T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565fde8af39a_PicsArt_11-28-08.13.35.jpg"
keywords: []
---

# എടൂരിൽ കാട്ട് പന്നിയുടെ ആക്രമണത്തിൽ ആദിവാസിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ഇരിട്ടി:** എടൂർ ഉരുപ്പുംകുണ്ടിൽ കൃഷിയിടത്തിൽ കാട്ട് പന്നിയുടെ ആക്രമണത്തിൽ വെള്ളരിവയൽ മഠത്തിൽ കുടുംബിൽ കോളനിയിലെ നാരായണൻ നെ ഗുരുതര പരുക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11. 30 ഓടെയാണ് സംഭവം. എടൂർ ഉരുപ്പുംകുണ്ടിലെ വലിയകണ്ടത്തിൽ ടെഡ്സ് എന്നയാളുടെ റബ്ബർ തോട്ടത്തിൽ നാരായണും മറ്റൊരു ജോലിക്കാരനായ ബിനും റബ്ബറിന് വളം ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് പന്നിയുടെ ആക്രമണം.

## Article Content

**ഇരിട്ടി:** എടൂർ ഉരുപ്പുംകുണ്ടിൽ കൃഷിയിടത്തിൽ കാട്ട് പന്നിയുടെ ആക്രമണത്തിൽ വെള്ളരിവയൽ മഠത്തിൽ കുടുംബിൽ കോളനിയിലെ നാരായണൻ നെ ഗുരുതര പരുക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11. 30 ഓടെയാണ് സംഭവം. എടൂർ ഉരുപ്പുംകുണ്ടിലെ വലിയകണ്ടത്തിൽ ടെഡ്സ് എന്നയാളുടെ റബ്ബർ തോട്ടത്തിൽ നാരായണും മറ്റൊരു ജോലിക്കാരനായ ബിനും റബ്ബറിന് വളം ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് പന്നിയുടെ ആക്രമണം.

പന്നി പാഞ്ഞടുത്തപ്പോൾ ബിനു റബ്ബറിൽ കയറി രക്ഷപ്പെട്ടെങ്കിലും നാരായണന് രക്ഷപെടാനുള്ള സാവകാശം ലഭിക്കുന്നതിന് മുൻപ് പന്നി ആക്രമിക്കുകയായിരുന്നു. ബിനുവും അല്പം മാറി ജോലി ചെയ്തിരുന്ന ബിനുവിന്റെ ഭാര്യയും നാരായണന്റെ ഭാര്യയും ചേർന്ന് ബഹളം വച്ച് പന്നിയെ തുരത്തി ശേഷമാണ് നാരായണനെ രക്ഷിച്ചത്.

ഇരു കൈകൾക്കും കാലിനും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റ നാരായണനെ ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിൽ പ്രാഥമിക ചികിത്സനൽകി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗങ്ങളായ ബിജു കുറ്റിക്കാട്ട്, ശേഷം പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജിലേലേക്കും മാറ്റിജെസ്സി റെജി ഉമ്മികുഴി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബിനുവും, നാരായണനും ആദിവാസി മേഘലയിൽ നിന്നുമുള്ള തൊഴിലാളികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165735/injury)