---
title: "കുട്ടികള്‍ കാഴ്‌ചവസ്തുക്കളല്ല; നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിച്ചതില്‍ ഹൈക്കോടതി വിമര്‍ശനം"
english_title: "High court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165737/high-court"
published_at: "2023-11-28T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ffc7a7400_n5605694801701183334769ad8af41da425f22c775a3d6dcc6207de0abc797d519b6fff631eb60d31f7db4b.jpg"
keywords: []
---

# കുട്ടികള്‍ കാഴ്‌ചവസ്തുക്കളല്ല; നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിച്ചതില്‍ ഹൈക്കോടതി വിമര്‍ശനം

> **Lead Summary:** **കൊച്ചി: **നവകേരള സദസിനായി വിദ്യാര്‍ഥികളെ എത്തിച്ചതിനെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി. കുട്ടികള്‍ കാഴ്‌ച വസ്തുക്കളല്ലെന്നും എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് പറഞ്ഞു.

## Article Content

**കൊച്ചി: **നവകേരള സദസിനായി വിദ്യാര്‍ഥികളെ എത്തിച്ചതിനെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി. കുട്ടികള്‍ കാഴ്‌ച വസ്തുക്കളല്ലെന്നും എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് പറഞ്ഞു.

ഹെഡ് മാസ്റ്റര്‍മാര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്‌എഫ് നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165737/high-court)