---
title: "തുരങ്കത്തില്‍നിന്നും ജീവിതത്തിലേക്ക്; ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം"
english_title: "Victory "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165741/victory"
published_at: "2023-11-28T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656602aa69cec_n56057071417011840899564ddcf027a585f3594f5df302d4370d683b3fc4b3dd9e0a44a855c9a64425581c.jpg"
keywords: []
---

# തുരങ്കത്തില്‍നിന്നും ജീവിതത്തിലേക്ക്; ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം

> **Lead Summary:** **ദില്ലി:** ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവില്‍ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

## Article Content

**ദില്ലി:** ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവില്‍ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിര്‍മ്മാണ കമ്ബനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്ബനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165741/victory)