---
title: "കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165742/dead"
published_at: "2023-11-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656605c904500_n56056936017011848605033e906ebef936587cf1355cd8aa7ebf5524a2014ef79e8e133aa006ce90c6c610.jpg"
keywords: []
---

# കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ ആണ് മരിച്ചത്. തിരുവനന്തപുരം വലിയ വേളിയില്‍ ഇന്ന് വെെകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.

## Article Content

**തിരുവനന്തപുരം: **കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ ആണ് മരിച്ചത്. തിരുവനന്തപുരം വലിയ വേളിയില്‍ ഇന്ന് വെെകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.

നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഏറെ നേരം പണിപ്പെട്ടാണ് പൊലീസും ഫയര്‍ഫോഴ്സും രാജ്കുമാറിനെ പുറത്തെടുത്തത്. ഇദ്ദേഹത്തെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമായി ബാധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165742/dead)