---
title: "തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും രക്ഷിച്ചു"
english_title: "Saved "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165761/saved"
published_at: "2023-11-28T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65661c54da71d_n56059255217011905588153f18dbf78e409149aa2369a1eff59befcdda8fdd252ba86936cd3f8e89843437.jpg"
keywords: []
---

# തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും രക്ഷിച്ചു

> **Lead Summary:** **ഉത്തരകാശി:** ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കദൗത്യം വിജയം. തുരങ്കത്തില്‍ കുടുങ്ങികിടന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.

## Article Content

**ഉത്തരകാശി:** ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കദൗത്യം വിജയം. തുരങ്കത്തില്‍ കുടുങ്ങികിടന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.

എല്ലാവരെയും പ്രാഥമിക വൈദ്യ പരിശോധനയ്ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് രക്ഷാദൗത്യം വിജയം കണ്ടിരിക്കുന്നത്. 

ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലര്‍ച്ചെ 5.30നാണ് തകന്നത്. ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165761/saved)