---
title: "2022ൽ പുതിയ പ്രൊഫൈലിൽ 6 മാസത്തിനുള്ളിലെടുത്ത ഫോട്ടോ ചേർക്കണം"
english_title: "Kerala Public Service Commission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16579/kerala-public-service-commission"
published_at: "2021-12-17T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc76f69e908_images (42).jpeg"
keywords: []
---

# 2022ൽ പുതിയ പ്രൊഫൈലിൽ 6 മാസത്തിനുള്ളിലെടുത്ത ഫോട്ടോ ചേർക്കണം

> **Lead Summary:**  2022 ജനുവരി 1 മുതൽ പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ​ഗ്രാഫ് അപ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു. വ്യക്തി​ഗത പ്രൊഫൈൽ വഴിയാണ് ഓരോ ഉദ്യോ​ഗാർത്ഥിയും പിഎസ്‍സി അപേക്ഷ സമർപ്പിക്കേണ്ടത്.

## Article Content

 2022 ജനുവരി 1 മുതൽ പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ​ഗ്രാഫ് അപ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു. വ്യക്തി​ഗത പ്രൊഫൈൽ വഴിയാണ് ഓരോ ഉദ്യോ​ഗാർത്ഥിയും പിഎസ്‍സി അപേക്ഷ സമർപ്പിക്കേണ്ടത്.

പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അ‍ഡ്മിഷൻ ടിക്കറ്റ് Binder (Cat. No. 400/2019) In Govt. Secretariat /KPSC/Local Fund Audit/ Kerala Legislature Secretariat etc.) തെരഞ്ഞെടുപ്പിനായി 29.12.2021 (Wednesday) 02.30 pm to 04.15 pm വരെ നടത്തുന്ന പൊതു ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.

ഉദ്യോഗാർത്ഥികൾക്ക്  പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16579/kerala-public-service-commission)