---
title: "കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു. "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165815/kottiyoor"
published_at: "2023-11-29T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566ca39a49d8_IMG-20231129-WA0007.jpg"
keywords: []
---

# കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു. 

> **Lead Summary:** ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എൻ എസ് എസ് കെ യു പി സ്കൂൾ സംസ്കൃതോത്സവത്തിലും, ശാസ്ത്ര, പ്രവൃത്തി, ഐ റ്റി മേളയിലും പോയിന്റ് നിലയിൽ ആദ്യത്തെ പത്തിനുള്ളിൽ വന്നു. ഈ വർഷം സ്കൂളിന് ഉന്നത നേട്ടം കൈവരിക്കുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിച്ച കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരേയും യോഗത്തിൽ അനുമോദിച്ചു.

## Article Content

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എൻ എസ് എസ് കെ യു പി സ്കൂൾ സംസ്കൃതോത്സവത്തിലും, ശാസ്ത്ര, പ്രവൃത്തി, ഐ റ്റി മേളയിലും പോയിന്റ് നിലയിൽ ആദ്യത്തെ പത്തിനുള്ളിൽ വന്നു. ഈ വർഷം സ്കൂളിന് ഉന്നത നേട്ടം കൈവരിക്കുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിച്ച കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരേയും യോഗത്തിൽ അനുമോദിച്ചു.

പി റ്റി എ പ്രസിഡന്റ്  കെ ഡി മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ  ജെസ്സി റോയി കലാമേളയിലെ വിജയികളെ അനുമോദിച്ചു. എം പി റ്റി എ പ്രസിഡന്റ്  ജയ ബിജു ശാസ്ത്ര പ്രതിഭകളേയും, പി റ്റി എ വൈസ് പ്രസിഡന്റ്  സജി എൻ ജി സംസ്കൃതോത്സവ പ്രതിഭകളേയും ആദരിച്ചു. ഹെഡ്മിസ്ട്രസ്സ്  സുമിത എസ്, ജിഷാറാണി വി എസ് , രജി റ്റി ഡി, അഞ്ജു സി കെ എന്നിവർ സംസാരിച്ചു. അധ്യാപകരായ ദേവരാജൻ മാവില, ബീന റ്റി ഡി, ശ്രീജ കെ സി,പ്രജിന പി കെ,പ്രീതി പി മാണി,ഉമ കെ ബി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165815/kottiyoor)