---
title: "കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165899/kannur"
published_at: "2023-11-29T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65671efd89793_Screenshot_2023-11-29-16-46-57-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു

> **Lead Summary:** **കണ്ണൂർ**: പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. അണിയാരം എൽ.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന മലാൽ സുനീഷിന്‍റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ പുലിയാണെന്ന് തിരിച്ചറിഞ്ഞത്.

## Article Content

**കണ്ണൂർ**: പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. അണിയാരം എൽ.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന മലാൽ സുനീഷിന്‍റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ പുലിയാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവമറിഞ്ഞ് ചൊക്ലി പൊലീസ്, പാനൂർ ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165899/kannur)