---
title: "മെഡലുറപ്പിച്ച് ശ്രീകാന്ത് സെമിയില്‍"
english_title: "BWF World Badminton Championships"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16590/bwf-world-badminton-championships"
published_at: "2021-12-17T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc879a24aa4_images.jpeg"
keywords: []
---

# മെഡലുറപ്പിച്ച് ശ്രീകാന്ത് സെമിയില്‍

> **Lead Summary:** ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സെമിയിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് താരം മാര്‍ക്ക് കാള്‍ജൗവിനെ നേരിട്ടുള്ള ഗെമിയുകളില്‍ വീഴ്ത്തിയാണ് ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍ 21-8, 21-7. വെറും 26 മിനിറ്റുകളിലായിരുന്നു ശ്രീകാന്ത് ജയിച്ചു കയറിയത്.

## Article Content

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സെമിയിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് താരം മാര്‍ക്ക് കാള്‍ജൗവിനെ നേരിട്ടുള്ള ഗെമിയുകളില്‍ വീഴ്ത്തിയാണ് ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍ 21-8, 21-7. വെറും 26 മിനിറ്റുകളിലായിരുന്നു ശ്രീകാന്ത് ജയിച്ചു കയറിയത്.

ടൂര്‍ണമെന്‍റിലെ പന്ത്രണ്ടാം സീഡും ലോക റാങ്കിംഗില്‍ പതിനാലാം സ്ഥാനക്കാരനുമായ ശ്രീകാന്ത് ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 11-5ന് മുന്നിലെത്തി. പിന്നീട് 14-8ന് കാള്‍ജൗ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി ഏഴ് പോയന്‍റുകള്‍ നേടി ശ്രീകാന്ത് ആദ്യ ഗെയിം പോക്കറ്റിലാക്കി.

രണ്ടാം ഗെയിമും ആദ്യ ഗെയിമിന്‍റെ തനിയാവര്‍ത്തനമായിരുന്നു. തുടക്കത്തില്‍ 4-3ന് കാള്‍ജൗ പിടിച്ചു നില്‍ക്കാൻ് ശ്രമിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി ഏഴ് പോയന്‍റ് നേടിയ ശ്രീകാന്ത് 11-3ല്‍ എത്തി. 17-7ന് പിടിച്ചു നില്‍ക്കാന്‍ കാള്‍ജൗ ശ്രമിച്ചെങ്കിലും അവസാനം തുടര്‍ച്ചയായ നാലു പോയന്‍റ് പോക്കറ്റിലാക്കി ശ്രീകാന്ത് വിജയവും സെമി സ്ഥാനവും സ്വന്തമാക്കി.

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് ശ്രീകാന്ത്. 1983ല്‍ പ്രകാശ് പദുക്കോണും 2019ല്‍ സായ് പ്രണീതുമാണ് ശ്രീകാന്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16590/bwf-world-badminton-championships)