---
title: "മണത്തണയിലെ സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ താഴികക്കുടം സമർപ്പണം നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165923/manathana"
published_at: "2023-11-29T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65673783b83d8_IMG-20231129-WA0228.jpg"
keywords: []
---

# മണത്തണയിലെ സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ താഴികക്കുടം സമർപ്പണം നടന്നു

> **Lead Summary:** **മണത്തണ**: മണത്തണയിലെ സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തിക്ക് ശേഷമുള്ള അവസാനത്തെ ചടങ്ങ് ആയ താഴികക്കുടം സമർപ്പണം നടന്നു. ക്ഷേത്ര കാരണവന്മാരുടെയും, തന്ത്രിമാരുടെയും, മൂത്താശാരിയുടെയും നേതൃത്വത്തിൽ താഴികക്കുടം സമർപ്പണം ഭംഗിയായി നിർവഹിച്ചു.

## Article Content

**മണത്തണ**: മണത്തണയിലെ സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തിക്ക് ശേഷമുള്ള അവസാനത്തെ ചടങ്ങ് ആയ താഴികക്കുടം സമർപ്പണം നടന്നു. ക്ഷേത്ര കാരണവന്മാരുടെയും, തന്ത്രിമാരുടെയും, മൂത്താശാരിയുടെയും നേതൃത്വത്തിൽ താഴികക്കുടം സമർപ്പണം ഭംഗിയായി നിർവഹിച്ചു.

കോഴിത്തട്ട ശ്രീധരൻ ആശാരിയുടെ മുഖ്യ കാർമികത്വത്തിലാണ് മുഴുവൻ ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നത്. ശ്രീകോവിലിന്റെ മുകളിലായി താഴികക്കുടം സമർപ്പിച്ചാൽ മാത്രമേ ക്ഷേത്ര പുനരുദ്ധാരണം അവസാനിക്കുകയുള്ളൂ. കോമത്ത് തറവാടിലെ ദാമോദരൻ നായരുടെയും, കൂടത്തിൽ തറവാട്ടിലെ നാരായണൻ നായരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165923/manathana)