---
title: "ഹരിത സഭയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: "Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165933/kolayad"
published_at: "2023-11-29T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6567491161dfb_Screenshot_20231129-194653_Gallery.jpg"
keywords: []
---

# ഹരിത സഭയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** **കോളയാട്** : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോളയാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ ഒന്നാം സ്ഥാനം ലഭിച്ച മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.

## Article Content

**കോളയാട്** : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോളയാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ ഒന്നാം സ്ഥാനം ലഭിച്ച മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.

കോളയാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി ഉമാദേവി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ വി.കെ ഈസ്സ , ഹെൽത്ത് ഇൻസ്പെക്ടർ അമൽ പ്രദീപ്, മദർ പി.ടി.എ പ്രസിഡണ്ട് സി.സജിത , അധ്യാപകരായ പി.കെ രജനി, എം സജിനി, സോണിയ അബ്രഹാം വിദ്യാർഥികളായ ഡിയോൺ ജോസഫ്, ഇഷാനി സൗവിൻ ആഷ്മിക സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165933/kolayad)