---
title: "അടക്കാത്തോട് - വാളുമുക്ക് കോളനിക്ക് സമീപം ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി."
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165996/adakkathod"
published_at: "2023-11-30T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6567e6f45b800_IMG-20231130-WA0002.jpg"
keywords: []
---

# അടക്കാത്തോട് - വാളുമുക്ക് കോളനിക്ക് സമീപം ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി.

> **Lead Summary:** **അടക്കാത്തോട്** : അടക്കാത്തോട് - വാളുമുക്ക് കോളനിക്ക് സമീപം ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി.സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടാന തിരിച്ച് ആന മതിൽ കടന്ന് മടങ്ങിയതോടെയാണ് പ്രദേശവാസികളുടെ ഭീതിയകന്നത്. മുമ്പ് തകർന്ന ആന മതിൽ കടന്ന ഭാഗത്ത് കൂടിയാണ് ജനവാസ മേഖലയിലേക്ക് കടന്നത്. ചീങ്കണ്ണിപ്പുഴയോരത്തേക്കാണ് കാട്ടാന മടങ്ങി പോയത്. വാളുമുക്കിലെ കോളനിയിലെ വീടിന് നേരെയും കാട്ടാന അക്രമം നടത്തി.കോളനി നിവാസികൾ ഭയന്ന് അലമുറയിട്ട തോടെ കാട്ടാന പിന്തിരിഞ്ഞ് മടങ്ങി.

## Article Content

**അടക്കാത്തോട്** : അടക്കാത്തോട് - വാളുമുക്ക് കോളനിക്ക് സമീപം ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി.സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടാന തിരിച്ച് ആന മതിൽ കടന്ന് മടങ്ങിയതോടെയാണ് പ്രദേശവാസികളുടെ ഭീതിയകന്നത്. മുമ്പ് തകർന്ന ആന മതിൽ കടന്ന ഭാഗത്ത് കൂടിയാണ് ജനവാസ മേഖലയിലേക്ക് കടന്നത്. ചീങ്കണ്ണിപ്പുഴയോരത്തേക്കാണ് കാട്ടാന മടങ്ങി പോയത്. വാളുമുക്കിലെ കോളനിയിലെ വീടിന് നേരെയും കാട്ടാന അക്രമം നടത്തി.കോളനി നിവാസികൾ ഭയന്ന് അലമുറയിട്ട തോടെ കാട്ടാന പിന്തിരിഞ്ഞ് മടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165996/adakkathod)