---
title: "സംസ്ഥാനത്ത് വീണ്ടും കോവിഡ്: തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166009/thiruvananthapuram"
published_at: "2023-11-30T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6567fcc40c7dd_download_(30).jpeg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും കോവിഡ്: തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും കോവിഡ്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും കോവിഡ്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തും.

ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഉയർന്നത്. കാറ്റഗറി ബി രോഗികളാണ് അധികവും. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ആണ് രോഗബാധ കൂടുതൽ. വാക്സിൻ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതിനാൽ രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166009/thiruvananthapuram)