---
title: "മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166029/iritty"
published_at: "2023-11-30T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568162121407_Screenshot_20231130-102414_WhatsApp.jpg"
keywords: []
---

# മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കം

> **Lead Summary:** ** ഇരിട്ടി:** ഭാരതസർക്കാർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവും ചേർന്ന് സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കമാകും .

## Article Content

** ഇരിട്ടി:** ഭാരതസർക്കാർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവും ചേർന്ന് സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കമാകും .

ക്ഷേത്രം ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിമുതൽ രാത്രി 9 മണിവരെയാണ് കഥകളി നടക്കുക. 30 ന് വ്യാഴാഴ്ച ബകവധം, 1 ന് വെള്ളിയാഴ്ച കിർമ്മീര വധം, 2 ന് ശനിയാഴ്ച കല്യാണ സൗഗന്ധികം, അവസാന ദിവസമായ 3 ന് ഞായറാഴ്ച നിവാതകവചകാലകേയ വധം എന്നീ നാല് ആട്ടക്കഥകളുടെ രംഗാവതരണമാണ് നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166029/iritty)