---
title: "നീർത്തടാധിഷ്ഠിത ശുചിത്വ ഹരിതവൽക്കരണ ശില്പശാല സംഘടിപ്പിച്ചു "
english_title: "Greening Workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166045/greening-workshop"
published_at: "2023-11-30T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656823361a0a0_Screenshot_2023-11-30-11-09-21-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നീർത്തടാധിഷ്ഠിത ശുചിത്വ ഹരിതവൽക്കരണ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിട്ടി** : നവകേരളം കർമ്മ പദ്ധതി 2 - ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ മാലിന്യസംസ്കരണ ശുചിത്വ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുംനിലവിലെ നീരുറവുകളുടെയും നീർച്ചാലുകളുടെയും മണ്ണിന്റെയും സംരക്ഷണ പ്രവർത്തനങ്ങളും സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമായി സമഗ്ര സംയോജിത നീർത്തടാധിഷ്ഠിത ശുചിത്വ ഹരിത വൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : നവകേരളം കർമ്മ പദ്ധതി 2 - ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ മാലിന്യസംസ്കരണ ശുചിത്വ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുംനിലവിലെ നീരുറവുകളുടെയും നീർച്ചാലുകളുടെയും മണ്ണിന്റെയും സംരക്ഷണ പ്രവർത്തനങ്ങളും സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമായി സമഗ്ര സംയോജിത നീർത്തടാധിഷ്ഠിത ശുചിത്വ ഹരിത വൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.രജനിഉദ്ഘാടനം നിർവ്വഹിച്ചു. ജെ.പി സി. പി.സുരേന്ദ്രൻ നീരുറവ് പദ്ധതിയുമായും സംയോജിത പദ്ധതി സംബന്ധിച്ച് ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്കയും വിശദീകരണം നടത്തി. ശില്പശാലയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് പ്രതിനിധികൾ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, മാറ്റുമാർ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജസ്സി.പി.എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, ഇരിട്ടി പഞ്ചായത്ത് ജോയിന്റ് ബി.ഡി ഒ. ദിവാകരൻ കെ. പഞ്ചായത്ത് സെക്രട്ടറി ഷീന കുമാരി, അസ്സി. സെക്രട്ടറി സന്തോഷ് കുമാർ കെ.ജി, സ്മിത രജിത്ത്, വി.മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166045/greening-workshop)