---
title: "പാചകപ്പുര ഉദ്ഘാടനം ചെയ്തു"
english_title: "The kitchen was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166063/the-kitchen-was-inaugurated"
published_at: "2023-11-30T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568314b05fe4_IMG-20231130-WA0014.jpg"
keywords: []
---

# പാചകപ്പുര ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാനന്തവാടി** : വാളേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മികവുത്സവത്തിന്റെയും പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .ബി പ്രദീപ് അധ്യക്ഷത വഹിച്ചു. കായിക മേളകളില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവു പുലര്‍ത്തിയ സ്‌കൂളിലെ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍ അനുമോദിച്ചു.

## Article Content

**മാനന്തവാടി** : വാളേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മികവുത്സവത്തിന്റെയും പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .ബി പ്രദീപ് അധ്യക്ഷത വഹിച്ചു. കായിക മേളകളില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവു പുലര്‍ത്തിയ സ്‌കൂളിലെ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍ അനുമോദിച്ചു.

സ്‌കൂളില്‍ നിന്നും വിവിധ മേളകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെയും എല്‍.എസ്.എസ് ജേതാവ് ആദ്യന്‍ ഉണ്ണിയെയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍ മൊമന്റോ നല്‍കി ആദരിച്ചു. ജന്തുശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ വിദ്യാലയത്തിലെ അദ്ധ്യാപിക ഡോ. കെ.ആരുഷ, ജില്ലാ കേരളോത്സവത്തില്‍ റെസ്ലിങ്ങ് ചാമ്പ്യനായ ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ കെ.ശുഹൈബ്, ജില്ലാ സംസ്ഥാന കായിക പ്രതിഭകളെ പരിശീലിപ്പിച്ച കായികാധ്യാപകന്‍ കെ.വി സജി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപും അനുമോദിച്ചു.

വാര്‍ഡ് മെമ്പര്‍ ഉഷ വിജയന്‍, പി.ടി.എ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പി.എം അനിത, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തോമസ് മാത്യു, പ്രധാനാധ്യാപിക കെ. സുധ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166063/the-kitchen-was-inaugurated)