---
title: "ജിമ്മി ജോർജിനെ അനുസ്മരിച്ച്  സെൻറ് ജോൺസ് യുപി സ്കൂൾ "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166072/peravoor"
published_at: "2023-11-30T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65683b2530be2_IMG-20231130-WA0016.jpg"
keywords: []
---

# ജിമ്മി ജോർജിനെ അനുസ്മരിച്ച്  സെൻറ് ജോൺസ് യുപി സ്കൂൾ 

> **Lead Summary:**  **പേരാവൂർ**: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ 36-ാം ചരമ വാർഷികത്തോടനുബന്ധിച്ച് തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ജിമ്മി ജോർജ് അനുസ്മരണം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ്, സീനിയർ അസിസ്റ്റന്റ് ജെസ്സി എബ്രഹാം, സ്റ്റാഫ് സെക്രട്ടറി നിനു ജോസഫ്, അധ്യാപകരായ ഷൈൻ എം ജോസഫ്, അബ്ദുൾ റഷീദ് വി പി, അനൂപ് സ്കറിയ എന്നിവർ സംസാരിച്ചു. അധ്യാപകരും സ്കൂളിലെ കായിക താരങ്ങളും അടങ്ങുന്ന സംഘം ജിമ്മി ജോർജിന്റെ ശവകുടീരം സന്ദർശിക്കുകയും പുഷ്പചക്രമർപ്പിക്കുകയും ചെയ്തു. സ്കൂൾ ലീഡർ ദർശൻ സുഹാസ്, ജനറൽ ക്യാപ്റ്റൻ ശ്രീലക്ഷ്മി പി കെ, അധ്യാപകരായ മേഴ്സി തോമസ്, സിസ്റ്റർ ജിൻസി, സിസ്റ്റർ റാണി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

 **പേരാവൂർ**: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ 36-ാം ചരമ വാർഷികത്തോടനുബന്ധിച്ച് തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ജിമ്മി ജോർജ് അനുസ്മരണം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ്, സീനിയർ അസിസ്റ്റന്റ് ജെസ്സി എബ്രഹാം, സ്റ്റാഫ് സെക്രട്ടറി നിനു ജോസഫ്, അധ്യാപകരായ ഷൈൻ എം ജോസഫ്, അബ്ദുൾ റഷീദ് വി പി, അനൂപ് സ്കറിയ എന്നിവർ സംസാരിച്ചു. അധ്യാപകരും സ്കൂളിലെ കായിക താരങ്ങളും അടങ്ങുന്ന സംഘം ജിമ്മി ജോർജിന്റെ ശവകുടീരം സന്ദർശിക്കുകയും പുഷ്പചക്രമർപ്പിക്കുകയും ചെയ്തു. സ്കൂൾ ലീഡർ ദർശൻ സുഹാസ്, ജനറൽ ക്യാപ്റ്റൻ ശ്രീലക്ഷ്മി പി കെ, അധ്യാപകരായ മേഴ്സി തോമസ്, സിസ്റ്റർ ജിൻസി, സിസ്റ്റർ റാണി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166072/peravoor)