---
title: "പഴശ്ശി സ്മൃതി ദിനത്തിൽ സംഘടിപ്പിച്ച സർവ്വ ജനയാത്രയ്ക്ക് സ്വീകരണം"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166117/manathana"
published_at: "2023-11-30T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65686c024443f_Picsart_23-11-30_16-19-16-963.jpg"
keywords: []
---

# പഴശ്ശി സ്മൃതി ദിനത്തിൽ സംഘടിപ്പിച്ച സർവ്വ ജനയാത്രയ്ക്ക് സ്വീകരണം

> **Lead Summary:** **മണത്തണ**: കേരളവർമ്മ പഴശ്ശിരാജയുടെ 219ആമത് സ്മൃതി ദിനത്തിൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് സർവ്വ ജന യാത്ര സംഘടിപ്പിച്ചു. കതിരൂർ കാവുങ്കര ഇല്ലത്ത് നിന്ന് 219 പഞ്ചസാരക്കലങ്ങളും വാഴക്കുലകളുമായി അലങ്കരിച്ച വാഹനത്തിൽ ആയിരുന്നു യാത്ര.

## Article Content

**മണത്തണ**: കേരളവർമ്മ പഴശ്ശിരാജയുടെ 219ആമത് സ്മൃതി ദിനത്തിൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് സർവ്വ ജന യാത്ര സംഘടിപ്പിച്ചു. കതിരൂർ കാവുങ്കര ഇല്ലത്ത് നിന്ന് 219 പഞ്ചസാരക്കലങ്ങളും വാഴക്കുലകളുമായി അലങ്കരിച്ച വാഹനത്തിൽ ആയിരുന്നു യാത്ര.

പഴശ്ശിയുമായി ബന്ധപ്പെട്ട കൈതേരിയിടം ദേവി ക്ഷേത്രം, കണ്ണവത്ത് ശങ്കരൻ നമ്പ്യാരെ തൂക്കിലേറ്റിയ കണ്ണവത്തെ ആൽത്തറ, മണത്തണ പഴശ്ശി സ്‌ക്വയർ എന്നിവിടങ്ങളിലാണ് സർവ്വജന യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്.

മണത്തണയിൽ നടന്ന സ്വീകരണ പരിപാടിയിൽ പഴശ്ശി ഫൗണ്ടേഷൻ ചെയർമാൻ സജീവൻ കാവുങ്കര, പഴശ്ശി ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ ബാലചന്ദ്ര വാര്യർ, മണത്തണ രംഗഭാരതി തിയേറ്റർ സെക്രട്ടറി രാജേഷ് മണത്തണ, കെ.കെ.രാജ് കുമാർ, പി.പി.മാധവൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166117/manathana)