---
title: "തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ സഹശ്രകലശപൂജ ഇന്ന് സമാപിക്കും"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166129/thaliparamba"
published_at: "2023-11-30T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656876ce1a972_Screenshot_2023-11-30-17-14-24-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ സഹശ്രകലശപൂജ ഇന്ന് സമാപിക്കും

> **Lead Summary:** **തളിപ്പറമ്പ**: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സഹശ്രകലശപൂജ ഇന്ന് സമാപിക്കും. നവംബർ 25 മുതൽ 30 വരെ ക്ഷേത്രം തന്ത്രിമാരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ നടത്തുന്നത്. അശ്വതി നാളിൽ ആചാര്യ വരണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

## Article Content

**തളിപ്പറമ്പ**: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സഹശ്രകലശപൂജ ഇന്ന് സമാപിക്കും. നവംബർ 25 മുതൽ 30 വരെ ക്ഷേത്രം തന്ത്രിമാരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ നടത്തുന്നത്. അശ്വതി നാളിൽ ആചാര്യ വരണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് ക്ഷേത്രം തന്ത്രിമാരായ ഇട വലത്ത് പുടയൂർ, പൂന്തോട്ടത്തിൽ പുടയൂർ, നടുവത്ത് പുടയൂർ, ഇരുവേശി പുടയൂർ എന്നിവരുടെ കാർമികത്വത്തിൽ ഹോമങ്ങൾ നടന്നു. ബ്രഹ്മകലശ പൂജയോടെയാണ് ബുധനാഴ്ച്ച പൂജകൾ സമാപിച്ചത്. ഇന്ന് സഹശ്ര കലശവും പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കും. വൈകുന്നേരം ആനപ്പുറത്ത് എഴുന്നള്ളത്തോടെ പ്രത്യേക പൂജകൾ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166129/thaliparamba)