---
title: "മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പ്രീ- ബിഡ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Malanadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166137/malanadu"
published_at: "2023-11-30T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568837af3e82_Screenshot_2023-11-30-18-12-40-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പ്രീ- ബിഡ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രീ-ബിഡ് മീറ്റ് സംഘടിപ്പിച്ചു. എം. വിജിൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിൽ നിരവധി പേർ പങ്കെടുത്തു.

## Article Content

മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രീ-ബിഡ് മീറ്റ് സംഘടിപ്പിച്ചു. എം. വിജിൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിൽ നിരവധി പേർ പങ്കെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി, സ്വദേശി ദർശൻ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി കല്യശ്ശേരി മണ്ഡലത്തിൽ നിർമ്മിച്ച ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ച് ടൂറിസം ഡെസ്റ്റിനേഷനുകളായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രീ-ബിഡ് മീറ്റും ഇൻവെസ്റ്റെർസ് മീറ്റും സംഘടിപ്പിച്ചത്.

ടൂറിസം വികസന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരഭകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി, സംരഭകരെ പ്രാപ്തരാക്കുക എന്നതാണ് പ്രീ ബിഡ് മീറ്റിൻ്റെ ലക്ഷ്യം. പട്ടുവം മംഗലശ്ശേരി ബോട്ട് ടെർമിനൽ നടന്ന പരിപാടിയിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ. കെ, ടൂറിസംവകുപ്പ് ഇൻഫർമേഷൻ ഓഫീസർ കെ.സി ശ്രീനിവാസൻ, ആർകിടെക്ട് മധുകുമാർ, ആനക്കീൽ ചന്ദ്രൻ, ഹരിദാസ് മംഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166137/malanadu)