---
title: "വാടകയ്ക്കെടുത്ത കാര്‍ മറിച്ചുവിറ്റയാള്‍ മൂന്നു വര്‍ഷത്തിനുശേഷം അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166149/arrested"
published_at: "2023-11-30T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656894d8a8b53_n561168736170135258288898022f1f99ff2bc7c1db71bcb876be5ba4d27095334ddee6bee239d437b01fdd.jpg"
keywords: []
---

# വാടകയ്ക്കെടുത്ത കാര്‍ മറിച്ചുവിറ്റയാള്‍ മൂന്നു വര്‍ഷത്തിനുശേഷം അറസ്റ്റില്‍

> **Lead Summary:** **കണ്ണൂര്‍: **കാര്‍ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ കേസില്‍ ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍. മയ്യില്‍ ചെറുപഴശി സ്വദേശി വാജിഹുദ്ദീനെയാണ് കണ്ണപുരം എസ്‌ഐ വി.സി. അനുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂര്‍: **കാര്‍ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ കേസില്‍ ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍. മയ്യില്‍ ചെറുപഴശി സ്വദേശി വാജിഹുദ്ദീനെയാണ് കണ്ണപുരം എസ്‌ഐ വി.സി. അനുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചെറുകുന്ന് താവം സ്വദേശിയായ കെ.വി.അജീഷിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ 2020 ജൂലൈയില്‍ വാടകയക്ക് എടുത്ത ശേഷം തിരിച്ചു നല്‍കാതെ വഞ്ചിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖ ചമച്ച്‌ കാര്‍ വില്‍പന നടത്തിയതായി കണ്ടെത്തി.

സംഭവത്തില്‍ ഉടമ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി വീട്ടിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകലിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166149/arrested)