---
title: "അഞ്ചുമാസമായി സ്റ്റൈപ്പെൻഡ് ഇല്ല; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻമാര്‍ സമരത്തിലേക്ക്"
english_title: "Government medical college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166150/government-medical-college"
published_at: "2023-11-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568961f55b43_n561172514170135287374191b75a3a69bb3f6ff9d7087115fbc189dcccbe7b50c2748afa746d09fa41382a.jpg"
keywords: []
---

# അഞ്ചുമാസമായി സ്റ്റൈപ്പെൻഡ് ഇല്ല; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻമാര്‍ സമരത്തിലേക്ക്

> **Lead Summary:** **പരിയാരം:** സ്റ്റൈപ്പെൻഡ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻമാര്‍ ഡിസംബര്‍ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഹൗസ് സര്‍ജൻസ് അസോസി‍യേഷൻ ഭാരവാഹികള്‍ അറിയിച്ചു. 2018 ബാച്ചിലുള്ള 85 ഹൗസ് സര്‍ജൻമാര്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി സ്റ്റൈപ്പെൻഡ് ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നട‌ത്താൻ തീരുമാനിച്ചത്.

## Article Content

**പരിയാരം:** സ്റ്റൈപ്പെൻഡ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻമാര്‍ ഡിസംബര്‍ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഹൗസ് സര്‍ജൻസ് അസോസി‍യേഷൻ ഭാരവാഹികള്‍ അറിയിച്ചു. 2018 ബാച്ചിലുള്ള 85 ഹൗസ് സര്‍ജൻമാര്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി സ്റ്റൈപ്പെൻഡ് ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നട‌ത്താൻ തീരുമാനിച്ചത്.

2017 ബാച്ചിലുള്ളവര്‍ക്ക് സ്റ്റൈപ്പെൻഡ് നല്‍കുന്പോള്‍ 2018 ബാച്ചുകാരെ ഒഴിവാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച്‌ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166150/government-medical-college)