---
title: "കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്ന് രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166164/police"
published_at: "2023-11-30T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a2efc084c_n5611872161701356174966e4b2a120b45d84ba4594534711b100a5feb326250a4aee7552cb520519c8c0e5.jpg"
keywords: []
---

# കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്ന് രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

> **Lead Summary:** **കൊല്ലം: **ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. 

## Article Content

**കൊല്ലം: **ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. 

കുട്ടിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രങ്ങള്‍ തയാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. 

ഇവരെക്കുറിച്ച്‌ വിവരം കിട്ടുന്നവര്‍ കൊല്ലം റൂറല്‍ പോലീസിന്‍റെ 9497980211 എന്ന നമ്ബറില്‍ അറിയിക്കണമെന്നും അന്വേഷണ സംഘം അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166164/police)