---
title: "അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ചു; പ്രതി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166171/arrested"
published_at: "2023-11-30T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a62f9d3f7_n5611886281701357026443fb73577e849f55f895d794160a26d65244190da630e6cf75dfc33db78766c523.jpg"
keywords: []
---

# അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ചു; പ്രതി പിടിയില്‍

> **Lead Summary:** **ആലപ്പുഴ: **അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച കേസില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശി വിജു ആണ് പിടിയിലായത്. ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം.

## Article Content

**ആലപ്പുഴ: **അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച കേസില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശി വിജു ആണ് പിടിയിലായത്. ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം.

ബസ്സ്റ്റാന്‍റില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയ വിജുവിനെ തടയുവാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി വി ഹരിയെയാണ് പ്രതി ആക്രമിച്ചത്.

പ്രതിയെ പിടിക്കാനെത്തിയ ഹരിയുടെ വലത് കൈവിരല്‍ വിജു കടിച്ചു മുറിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ മാരായ ചന്ദ്രബാബു, സാലിമോൻ സിപിഒ അനുരാഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166171/arrested)