---
title: "കോണ്‍ഗ്രസ് നേതാവ് പി സിറിയക് ജോണ്‍ അന്തരിച്ചു"
english_title: "Congress leader "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166188/congress-leader"
published_at: "2023-11-30T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568b641b44e6_n5612030201701361110781ad82a3720a5bb0f8eab6d17e9939bdaf12bc925e0a4af053f84deedf01ab753d.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് പി സിറിയക് ജോണ്‍ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണ്‍‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. കല്‍പറ്റയില്‍ കെ.കെ. അബുവിനെ തോല്‍പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് തിരുവമ്ബാടിയില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ മൂന്ന് തവണ നിയമസഭയിലെത്തി. ഒരിടവേളക്കുശേഷം 1991ല്‍ തിരുവമ്ബാടിയില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം. 1996ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി.

## Article Content

**കോഴിക്കോട്: **മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണ്‍‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. കല്‍പറ്റയില്‍ കെ.കെ. അബുവിനെ തോല്‍പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് തിരുവമ്ബാടിയില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ മൂന്ന് തവണ നിയമസഭയിലെത്തി. ഒരിടവേളക്കുശേഷം 1991ല്‍ തിരുവമ്ബാടിയില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം. 1996ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി.

കോണ്‍ഗ്രസില്‍ നിന്ന് തെറ്റി എൻസിപിയിലേക്ക് പോയ സിറിയക്ജോണ്‍ മൂന്ന് വര്‍ഷം സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി. എന്നാല്‍, 2007ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാള്‍ പ്രവര്‍ത്തിച്ച ജോണ്‍ താമരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കേരള സംസ്ഥാന മാര്‍ക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166188/congress-leader)