---
title: "#kozhikod | മുൻ കൃഷി മന്ത്രി സിറിയക് ജോൺ അന്തരിച്ചു"
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166212/kozhikod"
published_at: "2023-12-01T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656925a423db6_IMG-20231201-WA0003.jpg"
keywords: []
---

# #kozhikod | മുൻ കൃഷി മന്ത്രി സിറിയക് ജോൺ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്**: മുന്‍ കൃഷി മന്ത്രി സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എർത്ത് അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. 

## Article Content

**കോഴിക്കോട്**: മുന്‍ കൃഷി മന്ത്രി സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എർത്ത് അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. 

തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ കൃഷി ഭവനുകൾ ആരംഭിച്ചത് സിറിയക് ജോൺ കൃഷിമന്ത്രി ആയ കാലത്താണ്. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക് ജോണ്‍ താമര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. രണ്ട് വര്‍ഷമായി മറവി രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. കട്ടിപ്പാറയിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166212/kozhikod)